Kerala
പി.വി അൻവർ എം.എൽ.എയുടെ ഭാര്യപിതാവിൻറെ ഭൂമിയിലെ വിവാദ തടയണയും റോപ് വേയും ഇന്ന് പൊളിക്കും
Kerala

പി.വി അൻവർ എം.എൽ.എയുടെ ഭാര്യപിതാവിൻറെ ഭൂമിയിലെ വിവാദ തടയണയും റോപ് വേയും ഇന്ന് പൊളിക്കും

Web Desk
|
11 Feb 2022 2:52 AM GMT

കക്കാടംപൊയിലിലെ ഊര്‍ങ്ങാട്ടിരി ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ കെട്ടിയ തടയണയും റോപ്‍വേയുമാണ് പൊളിച്ചുനീക്കുക.

കക്കാടംപൊയിലിലുള്ള പി.വി അൻവർ എം.എൽ.എയുടെ ഭാര്യ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള വിവാദ തടയണയും റോപ് വേയും ഇന്ന് പൊളിച്ച് നീക്കിയേക്കും. കക്കാടംപൊയിലിലെ ഊര്‍ങ്ങാട്ടിരി ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ കെട്ടിയ തടയണയും റോപ്‍വേയുമാണ് പൊളിച്ചുനീക്കുക.

നിർമാണം പൊളിച്ചു നീക്കണമെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. ഊർങ്ങാട്ടിരി പഞ്ചായത്ത് അധികൃതരാണ് നിർമാണം പൊളിച്ച് നീക്കുക. 2015-16 കാലയളവിലാണ് കക്കാടംപൊയിലിൽ ഈ തടയണകൾ നിർമ്മിച്ചത്. അനധികൃ നിര്‍മാണമാണെന്ന പ്രദേശവാസികളുടെ പരാതിയിലാണ് ഇപ്പോഴത്തെ നടപടികൾ.

Related Tags :
Similar Posts