Kerala
Action against sexual abuse accused Dr. Jostin Francis, a mental health specialist at the respondent Mananthavady Medical College. He was removed from the charge of LD screening of SSLC students
Kerala

ചികിത്സയ്‍ക്കെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം: മാനന്തവാടി മെഡിക്കൽ കോളജിലെ ജോസ്റ്റിൻ ഫ്രാൻസിസിനെതിരെ നടപടി

Web Desk
|
6 Feb 2024 8:29 AM GMT

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കഴിഞ്ഞയാഴ്ചയാണ് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്

കല്‍പറ്റ: വയനാട്ടിൽ ചികിത്സയ്‍ക്കെത്തിയ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച ഡോക്ടര്‍ക്കെതിരെ നടപടി. പ്രതി മാനന്തവാടി മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെ എസ്.എസ്.എല്‍.സി വിദ്യാർത്ഥികളുടെ എല്‍.ഡി സ്ക്രീനിങ് ചുമതലയിൽനിന്ന് മാറ്റി. കോടതി കുറ്റവാളിയെന്നു കണ്ടെത്തിയ ശേഷവും ഇയാളെ ക്യാമ്പ് ചുമതലയേൽപ്പിച്ചത് മീഡിയവണാണ് പുറത്തെത്തിച്ചത്.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കഴിഞ്ഞയാഴ്ചയാണ് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി സർവീസിൽ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ്.എസ്.എല്‍.സി വിദ്യാർത്ഥികളുടെ എൽ.ഡി സ്ക്രീനിങ് ക്യാമ്പിന് നേതൃത്വം നൽകുന്നതും മീഡിയവൺ പുറത്തെത്തിച്ചതോടെയാണ് ഇയാളെ മാറ്റി ഡി.എം.ഒ വിദ്യഭ്യാസ വകുപ്പിന് ഉത്തരവ് നൽകിയത്. വാർത്ത പുറത്തുവന്നതോടെ വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു.

വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ്, കെ.ജി.എം.എ മുൻ ജില്ലാ പ്രസിഡണ്ടാണ്. ഭരണാനുകൂല സംഘടനകളുടെ വഴിവിട്ട പിന്തുണയാണ് അനർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രതിക്ക് തുണയാകുന്നതെന്നാണ് ആരോപണം. വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതിക്ക് ഒരു മാസം സമയം അനുവദിച്ച കോടതി ഉത്തരവിന്റെ സാങ്കേതികത്വം മറയാക്കിയാണ് അധികൃതർ പ്രതിയെ സർവീസിൽ തുടരാൻ അനുവദിക്കുന്നതെന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും വിവിധ വനിതാ, യുവജന സംഘടനകൾ വ്യക്തമാക്കി.

Summary: Action against sexual abuse accused Dr. Jostin Francis, a mental health specialist at the respondent Mananthavady Medical College. He was removed from the charge of LD screening of SSLC students

Similar Posts