Kerala
മൂല്യനിർണയ ക്യാമ്പിൽ എത്താത്ത അധ്യാപകർക്കെതിരെ നടപടിക്ക് നീക്കം
Kerala

മൂല്യനിർണയ ക്യാമ്പിൽ എത്താത്ത അധ്യാപകർക്കെതിരെ നടപടിക്ക് നീക്കം

Web Desk
|
30 April 2022 5:25 AM GMT

അധ്യാപകരുടെ വിവരങ്ങൾ നൽകാൻ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടറുടെ നിർദേശം

കോഴിക്കോട്: പ്ലസ് ടു കെമിസ്ട്രിയുടെ മൂല്യനിർണയ ക്യാമ്പിൽ എത്താത്ത അധ്യാപകർക്കെതിരെ നടപടിക്ക് സർക്കാർ നീക്കം. അധ്യാപകരുടെ വിവരങ്ങൾ നൽകാൻ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ നിർദേശം നൽകി. ടീച്ചേർസ് ഐഡിയും പേരും അടിയന്തരമായി നൽകാനാണ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരീക്ഷയുടെ മൂല്യനിർണയം സംസ്ഥാന വ്യാപകമായി സ്തംഭിച്ച സാഹചര്യത്തിലാണ് സർക്കാർ നടപടിയുമായി മുന്നോട്ട് പോകുന്നത്. ഉത്തര സൂചികയിൽ മാറ്റം വരുത്തിയതിന് ശേഷം മൂല്യനിർണയ ക്യാമ്പിൽ എത്തിയാൽ മതിയെന്നാണ് അധ്യാപകരുടെ തീരുമാനം. നിലവിൽ മൂല്യ നിർണയം നടക്കുന്നത് കൊല്ലം ജില്ലയിലെ രണ്ട് ക്യാമ്പുകളിൽ മാത്രമാണ്. പരീക്ഷാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറക്കുവാൻ അധ്യാപകരെ ബലിയാടാക്കുകയാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ വാദം.

അതേ അധ്യാപകർക്കെതിരായ നിയമ നടപടി സ്വീകരിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു ആവശ്യപ്പെട്ടു. അപാകതകൾ തിരുത്തി പുതിയ ചോദ്യപേപ്പർ സ്‌കീം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും കെ.എച്ച്.എസ്.ടി.യു കത്ത് നൽകി.

Similar Posts