Kerala
ജിഫ്രി തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ടതിന് ലീഗ് നേതാവിനെതിരെ നടപടി
Kerala

ജിഫ്രി തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ടതിന് ലീഗ് നേതാവിനെതിരെ നടപടി

Web Desk
|
29 Dec 2021 9:38 AM GMT

വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിട്ടതുമായി ബന്ധപ്പെട്ട് പള്ളിയിൽ ബോധവൽക്കരണം നടത്തണമെന്ന ലീഗ് നിലപാടിന് വിരുദ്ധമായ തീരുമാനം സമസ്ത കൈക്കൊണ്ടിരുന്നു

സമസ്ത പ്രസിഡന്റ് ജിഫ്രി കോയ തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട വയനാട് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്‌യ ഖാൻ തലയ്ക്കലിനെതിരെ നടപടിയെടുത്ത് മുസ്ലിം ലീഗ് നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും യഹ് യ ഖാനെ നീക്കം ചെയ്തതായി മുസ്ലിം ലീഗ് അറിയിച്ചു. ജിഫ്രി കോയ തങ്ങൾക്ക് വധ ഭീഷണി എന്ന വാർത്തയ്ക്ക് താഴെയാണ് യഹ്‌യ ഖാൻ അധിക്ഷേപകരമായ കമന്റിട്ടത്. ഇതിനെ തുടർന്ന് വയനാട് എസ് കെ എസ് എസ് എഫ് ജില്ലാ നേതൃത്വം ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്റെ നടപടി.

വാർത്തകളിൽ നില നിൽക്കാൻ ചില ചെപ്പടി വിദ്യകൾ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. എന്നാൽ ഇത് ഓൺലൈൻ മാധ്യമത്തിനെതിരെ നടത്തിയ കമന്റാണ് എന്നായിരുന്നു യഹ്‌യയുടെ വിശദീകരണം. ചിലർ ഇത് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിട്ടതുമായി ബന്ധപ്പെട്ട് പള്ളിയിൽ ബോധവൽക്കരണം നടത്തണമെന്ന ലീഗ് നിലപാടിന് വിരുദ്ധമായ തീരുമാനം സമസ്ത കൈക്കൊണ്ടിരുന്നു. സമസ്തയുടെ നിലപാട് ലീഗിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഈ വിഷയത്തിൽ മുസ് ലിം സമുദായത്തിന്റെ ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സമസ്തയെ അറിയിച്ചിരുന്നു.


Similar Posts