Kerala
Save Nimishpriya Action Council says preliminary talks for release of Nimishpriya

നിമിഷപ്രിയ

Kerala

നിമിഷപ്രിയയുടെ മോചനം: പ്രാരംഭ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ആക്ഷൻ കൗൺസിൽ

Web Desk
|
13 May 2024 2:09 AM GMT

നിമിഷയുടെ അമ്മ പ്രേമകുമാരിയും ചർച്ചയുടെ ഭാഗമാകും

കൊച്ചി: യമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം പുരോഗമിക്കുന്നു. പ്രാരംഭ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ.

പ്രാഥമിക ചർച്ചകൾ ആരംഭിക്കുന്നതിനായി ഏകദേശം 36 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത് നൽകിയ ശേഷം ചർച്ച നടത്തും. എംബസി ഏർപ്പെടുത്തിയ അഭിഭാഷകൻ മുഖാന്തരം ചർച്ച നടത്താനാണ് ധാരണയായിട്ടുള്ളത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും ചർച്ചയുടെ ഭാഗമാകും.

ചർച്ചയിൽ ശുഭകരമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നിമിഷയുടെ കുടുംബം പറഞ്ഞു. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് 2017ൽ യമനി സുപ്രിംകോടതി നിമിഷപ്രിയയ്ക്കു വധശിക്ഷ വിധിച്ചത്.

Summary: Save Nimishpriya Action Council says preliminary talks for release of Nimishpriya, who is under sentence of death in Yemen, to begin soon.

Similar Posts