കെ.സ്വിഫ്റ്റ് ബസ് വൈകിയതിൽ നടപടി: സി.എം.ഡി വിശദീകരണം തേടി
|ഇന്നലെ വൈകിട്ട് പുറപ്പെടേണ്ട മംഗളുരു ബസ് ഡ്രൈവർ കം കണ്ടക്ടർമാര്‍ എത്താതിനാൽ നാല് മണിക്കൂർ വൈകിയിരുന്നു
പത്തനംതിട്ട: കെ. സ്വിഫ്റ്റ് ബസ് വൈകിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ബദൽ സംവിധാനം ഒരുക്കാൻ വൈകിയതിന് പത്തനംതിട്ട എ.ടി.ഒ യോട് സി.എം.ഡി ബിജു പ്രഭാകർ വിശദീകരണം തേടി.ഇന്നലെ വൈകിട്ട് പുറപ്പെടേണ്ട മംഗളുരു ബസ് ഡ്രൈവർ കം കണ്ടക്ടർ എത്താതിനാൽ നാല് മണിക്കൂർ വൈകിയിരുന്നു.
നാലുമണിക്ക് ജോലിക്കെത്തേണ്ട ഇരുവരും ഡിപ്പോയിലെത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫായിരുന്നു.സ്വിഫ്റ്റിലെ യാത്രക്കാർ ബഹളം വെച്ച് സ്റ്റാന്റിലെ മറ്റ് ബസുകളുടെ സർവീസും തടഞ്ഞു. മറ്റ് സ്വിഫ്റ്റ് ബസ് ജീവനക്കാരെ പകരമെത്തിച്ച് സർവീസ് പുനരാരംഭിക്കാൻ ഡിപ്പോയിലെ ജീവനക്കാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഞായർ വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട ബസാണ് വൈകി രാത്രി ഒമ്പതോടെ സർവീസ് ആരംഭിച്ചത്.ഡിപ്പോ അധികൃതർ തിരുവനന്തപുരം ചീഫ് ഓഫീസിൽ ബന്ധപ്പെട്ടതിനെ തുടർന്നാണ് പകരം ജീവനക്കാരെ ലഭിച്ചത്.38 ടിക്കറ്റുകളാണ് ഈ സർവീസിന് മംഗലാപുരത്തേക്ക് ഉണ്ടായിരുന്നത്.