Kerala
വാഗമണിലെ ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജിനെതിരെ കേസെടുത്തു
Kerala

വാഗമണിലെ ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജിനെതിരെ കേസെടുത്തു

Web Desk
|
10 May 2022 6:10 AM GMT

ജോജു ജോർജിനും സംഘാടകർക്കും സ്ഥലമുടമയ്ക്കുമെതിരെ വാഗമൺ പൊലീസ് ആണ് കേസെടുത്തത്

ഇടുക്കി: വാഗമണില്‍ ഓഫ് റോഡ് റൈഡിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ കേസെടുത്തു. ജോജു ജോർജിനും സംഘാടകർക്കും സ്ഥലമുടമയ്ക്കുമെതിരെ വാഗമൺ പൊലീസ് ആണ് കേസെടുത്തത്.

വാഗമണില്‍ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും റൈഡിൽ പങ്കെടുത്ത ജോജുവിനുമെതരെ കേസെടുക്കണമെന്ന് കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. നിയമ നടപടി ആവശ്യപ്പെട്ട് ജില്ലാ പ്രസിഡൻറ് ടോണി തോമസ് ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംമ്പിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Similar Posts