Kerala
![നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു; നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു; നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം](https://www.mediaoneonline.com/h-upload/2023/09/17/1388825-shiyas-kareem-getting-married.webp)
Kerala
നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു; നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം
![](/images/authorplaceholder.jpg?type=1&v=2)
17 Sep 2023 8:34 AM GMT
എന്റെ ജീവിതത്തിലേക്ക് സ്വാഗതം എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.
മോഡലും അഭിനേതാവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ദന്ത ഡോക്ടർ രഹനയാണ് വധു. 'എന്റെ ജീവിതത്തിലേക്ക് സ്വാഗതം' എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ മാസം 20നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. എന്നാൽ ഇന്നലെയാണ് നിശ്ചയം കഴിഞ്ഞ വിവരം ഷിയാസ് അറിയിച്ചത്. 'എന്നെന്നേക്കുമായുള്ള തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം' എന്ന കുറിപ്പോടെ വധു രഹനയും ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്.