ബലാത്സംഗക്കേസ്; യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സിദ്ദീഖ്
|ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് വാദം നിലനിൽക്കില്ല
കൊച്ചി: ബലാത്സംഗക്കേസില്‍ യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് നടൻ സിദ്ദീഖ് സുപ്രിം കോടതിയിൽ. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുണ്ട്. തനിക്കെതിരെ ഇല്ലാക്കഥകൾ മെനയുന്നതായും സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് നൽകിയ മറുപടിയിൽ സിദ്ദീഖ് പറയുന്നു.
ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് വാദം നിലനിൽക്കില്ല. മലയാള ചലച്ചിത്ര മേഖലയിൽ താൻ ശക്തനല്ലെന്ന് സിദ്ദീഖ് പറയുന്നു. ഹരജി നാളെയാണ് പരിഗണിക്കുന്നത്.
കേസിൽ പരാതി വൈകാൻ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016ലാണെന്നും സുപ്രിം കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകൾ നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ് മാത്രമായിരുന്നു പ്രായമെന്നും അക്കാലത്ത് സിദ്ദീഖ് സിനിമയിലെ ശക്തനായിരുന്നുവെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം.