നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യും
|കാവ്യ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ ബുധനാഴ്ചത്തേക്ക് മാറ്റിയത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് മറ്റന്നാൾ ചോദ്യം ചെയ്യും. കാവ്യ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ ബുധനാഴ്ചത്തേക്ക് മാറ്റിയത്. വധഗൂഢാലോചനാക്കേസിൽ ദിലീപിന്‍റെ അഭിഭാഷകരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നൽകിയേക്കും. നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവനെതിരെയുള്ള ശബദ രേഖകൾ പുറത്തായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. എന്നാൽ ചെന്നൈയിലാണന്നും ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ വീട്ടിലുണ്ടാകുമെന്നും കാവ്യ അറിയിച്ചു. തുടർന്നാണ് ചോദ്യം ചെയ്യൽ ബുധനാഴ്ചത്തേക്ക് മാറ്റിയത്.
ഇതിനിടെ വധ ഗൂഡാലോചന കേസിൽ ദിലീപിൻ്റെ അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് . ദിലീപിന്‍റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ കൂട്ടു നിന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. ഇവരുടെ നിർദേശ പ്രകാരമാണ് ദിലീപിന്‍റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചതെന്നാണ് ഹാക്കർ സായ് ശങ്കർ മൊഴി നൽകിയിരിക്കുന്നത്. സായി ശങ്കറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും.
Actress assault case: Kavya Madhavan will be questioned on Wednesday