Kerala
നടിയെ ആക്രമിച്ച കേസ്: വിചാരണാ പുരോഗതി റിപ്പോർട്ട് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണാ പുരോഗതി റിപ്പോർട്ട് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Web Desk
|
13 Dec 2022 2:57 AM GMT

വിചാരണ കൃത്യസമയത്ത് പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രീം കോടതിയെ സമീപിച്ചത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോർട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണകോടതി ജഡ്ജി ഹണി എം വർഗ്ഗീസ്, കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേന തൽസ്ഥിതി റിപ്പോർട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

വിചാരണ കൃത്യസമയത്ത് പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ദിപങ്കര്‍ ദത്തയും അടങ്ങിയ രണ്ട് അംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ഈ കേസ് അവസാനമായി പരിഗണിച്ചത് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ജെ കെ മഹേശ്വരിയും അടങ്ങിയ ബെഞ്ചായിരുന്നു.

Similar Posts