Kerala
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റിയതിനെതിരായ ഹരജിയില്‍ വിധി ഇന്ന്
Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റിയതിനെതിരായ ഹരജിയില്‍ വിധി ഇന്ന്

Web Desk
|
22 Sep 2022 1:12 AM GMT

ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക.

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റിയതിനെതിരെയുള്ള ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. കോടതി മാറ്റത്തിനെതിരെ ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ പ്രത്യേക കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന് നടിയുടെ ഹരജിയിൽ പറയുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക.

കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെരെയാണ് അതിജീവിത ഹൈക്കോടതിയിൽ ഹരജി നൽകിയത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.

എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.

Similar Posts