നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്തത് അറിഞ്ഞില്ലെന്ന് വിചാരണ കോടതി
|നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതലയിൽനിന്ന് ശ്രീജിത്ത് ഐ.പി.എസിനെ മാറ്റിയതിനെതിരായ ഹരജി ഹൈകോടതി തള്ളി
ആലുവ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് അറിഞ്ഞിട്ടില്ലെന്ന് വിചാരണ കോടതി. റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകിയിരുന്നുവെന്ന് അന്വേഷണം സംഘം വ്യക്തമാക്കി. ബാലചന്ദ്ര കുമാറിൻറെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതലയിൽനിന്ന് ശ്രീജിത്ത് ഐ.പി.എസിനെ മാറ്റിയതിനെതിരായ ഹരജി ഹൈകോടതി തള്ളി. സ്വഭാവിക നടപടി ക്രമവും സാധാരണ സ്ഥലം മാറ്റവുമാണെന്ന സർക്കാർ വിശദീകരണം കോടതി അംഗീകരിച്ചു. അഡ്മിനിസ്ട്രേറ്റിവ് കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനുള്ള പരിമിതി ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ശ്രീജിത്ത് ഐ.പി.എസിനെ ഈ സ്ഥാനത്ത്നിന്ന് മാറ്റിയത് എന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർനാഷണൽ ഹ്യൂമൺ റൈറ്റ്സ് കൗൺസിലിനു വേണ്ടി ബൈജു കൊട്ടാരക്കരയാണ് ഹരജി നൽകിയിരുന്നത്. കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥലമാറ്റം റദ്ദാക്കണമെന്ന ആവശ്യം ഹരജിക്കാരൻ മുന്നോട്ട് വെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്. ഭരണപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനുള്ള പരിമിതികൾ വ്യക്തമാക്കിയാണ് കോടതിയുടെ നടപടി.