Kerala
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്‍റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റെന്ന് ദിലീപ്
Kerala

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്‍റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റെന്ന് ദിലീപ്

Web Desk
|
1 Jun 2022 5:25 AM GMT

ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് ക്രൈബ്രാഞ്ചിന് ലഭിച്ചതാണ്. വിവരങ്ങള്‍ മുഴുവനായും മുംബൈയിലെ ലാബില്‍ നിന്നും ലഭിച്ചതാണെന്നും ദിലീപ് ഹൈക്കോടതിയിൽ അറിയിച്ചു.

എറണാകുളം: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്‍റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റെന്ന് ദിലീപ്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് ക്രൈബ്രാഞ്ചിന് ലഭിച്ചതാണ്. വിവരങ്ങള്‍ മുഴുവനായും മുംബൈയിലെ ലാബില്‍ നിന്നും ലഭിച്ചതാണെന്നും ദിലീപ് ഹൈക്കോടതിയിൽ അറിയിച്ചു. കേസിന്‍റെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിത നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സർക്കാർ അറിയിച്ചു. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹരജിയിലാണ് സർക്കാരിന്‍റെ മറുപടി.

ദൃശ്യങ്ങൾ ചോർന്ന സംഭവംത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികളുണ്ടാകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. രണ്ട് തവണയാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തുറക്കപ്പെട്ടത്. 2018 ജനുവരി 9 നും ഡിസംബർ 13നുമാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത്.

ഇക്കാര്യം സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്.എസ്.എൽ ഡയറക്ടറുടെ റിപ്പോർട്ടും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ദിലീപിന്‍റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. മെമ്മറി കാർഡും അനുബന്ധ ഫയലുകളും 2018 ഡിസംബർ 13 നു മുമ്പ് പലതവണ ആക്സസ് ചെയ്യപ്പെട്ടിരിക്കാം എന്നും പ്രോസിക്യൂഷൻ അറിയിച്ചു.


Related Tags :
Similar Posts