നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവം: കോടതി ജീവനക്കാരനെ ചോദ്യം ചെയ്യാന്‍ അനുമതി
|രേഖകൾ ചോർന്നതിൽ വിചാരണ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതിയില്ല
കൊച്ചി: നടിയെ അക്രമിച്ച ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരനെ ചോദ്യം ചെയ്യാൻ അനുമതി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയത്.ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് അനുമതി നല്‍കിയത്. കോടതി ശിരസ്തദാറിനേയും ക്ലർക്കിനേയുമാണ് ചോദ്യം ചെയ്യുക. 2018 ഡിസംബർ 13ന് കോടതിയുടെ കൈവശമായിരുന്നപ്പോൾ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ രേഖകൾ ചോർന്നതിൽ വിചാരണ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി ഇല്ല. ദിലീപിന് കോടതി രേഖ കൈമാറിയ സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം നിരസിക്കുകയായിരുന്നു. . കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചിരുന്നു. ദീലിപിന്റെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.