Kerala
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ ആശങ്കയറിച്ച് അദാനി ഗ്രൂപ്പ്
Kerala

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ ആശങ്കയറിച്ച് അദാനി ഗ്രൂപ്പ്

Web Desk
|
8 Oct 2022 5:49 AM GMT

53 ദിവസമായി പണി നിലച്ചിട്ടെന്നും 100 കോടി രൂപയാണ് നഷ്ടമെന്നും അദാനി സർക്കാരിനെ അറിയിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ ആശങ്കയറിച്ച് അദാനി ഗ്രൂപ്പ്. അടുത്ത വർഷം പണി പൂർത്തിയാക്കാനാകുമോയെന്നതിൽ സംശയമുണ്ട്. 53 ദിവസമായി പണി നിലച്ചിട്ടെന്നും 100 കോടി രൂപയാണ് നഷ്ടമെന്നും അദാനി സർക്കാരിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരസമിതിയുടെ പന്തൽ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിനിടെ വിഴിഞ്ഞത്തെ തീരശോഷണം പഠിക്കാനായി വിദഗ്ധ സമിതിയെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. സമരസമിതി പ്രതിനിധികളെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്ന് ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് കോടതിയിൽ ഹരജി നൽകിയത്. പൊലീസ് നിസ്സഹായരാണെന്ന് ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ സമരപ്പന്തൽ പൊളിച്ചുനീക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

തുറമുഖ നിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വാടകനൽകി പുനരധിവസിപ്പിക്കുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികളുടെ സമരം.



Similar Posts