Kerala
തമന്ന സുൽത്താന പ്രസിഡന്‍റ്, സുഹാന ജനറൽ സെക്രട്ടറി;  ജി.ഐ.ഒ കേരളക്ക് പുതിയ നേതൃത്വം
Kerala

തമന്ന സുൽത്താന പ്രസിഡന്‍റ്, സുഹാന ജനറൽ സെക്രട്ടറി; ജി.ഐ.ഒ കേരളക്ക് പുതിയ നേതൃത്വം

Web Desk
|
11 Jan 2023 3:50 PM GMT

ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖ അമീർ എം ഐ അബ്ദുൽ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി

കോഴിക്കോട് : ഗേൾസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ കേരളയുടെ 2023-2024 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി അഡ്വ. തമന്ന സുൽത്താനയെയും ജനറൽ സെക്രട്ടറിയായി സുഹാന അബ്ദുല്ലത്തീഫിനെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖ അമീർ എം ഐ അബ്ദുൽ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ആഷിക ഷെറിൻ, നഫീസ തനൂജ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. ഷിഫാന കെ, ലുലു മർജാൻ, ഷഫ്ന ഒ വി, ആയിഷ ഗഫൂർ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ആനിസ മുഹ്‌യിദ്ദീൻ, ജല്‍വ മെഹർ, ഹിറ പുത്തലത്ത്, ഹുസ്ന നസ്രിൻ, ഫാത്തിമ നൗറിൻ, ഹവ്വ റാഖിയ, ആമിന യൂസഫ്, മുബഷിറ എം, അസ്‌ന കെ അമീൻ, നൗർ ഹമീദ്, അഫ്ര ശിഹാബ്, നിശാത്ത് തുടങ്ങിയവരാണ് സംസ്ഥാന സമിതി അംഗങ്ങൾ. നാഷണൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ ജനറൽ സെക്രട്ടറി സമർ അലി, കമ്മിറ്റി അംഗങ്ങളായ നസ്രിൻ പി നസീർ, മറിയം സക്കരിയ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.

Related Tags :
Similar Posts