Kerala
thoppi
Kerala

അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ, തൊപ്പിമാരിൽനിന്ന് മക്കളെ കാക്കണേ: ഷുക്കൂർ വക്കീൽ

Web Desk
|
20 Jun 2023 10:34 AM GMT

"രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു."

തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെ ആഘോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. നിഹാദ് പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിലാണ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തൊപ്പിമാരിൽനിന്ന് മക്കളെ കാക്കണേ തമ്പുരാനേ എന്നു പറഞ്ഞാണ് ഷുക്കൂർ വക്കീൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഷുക്കൂർ വക്കീലിന്റെ കുറിപ്പ്.

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് സന്തോഷ് കീഴാറ്റൂര്‍ അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും .

അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത് . യൂ ട്യൂബിൽ ഞങ്ങൾ അയാളെ സെര്‍ച്ച് ചെയ്തപ്പോൾ 690 K സബ്സ്ക്രൈബേഴ്സ്.

ഇന്‍സ്റ്റയില്‍ 757 K ഫോളോവേഴ്സ്. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ .

രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു.

അവൾ ഫോളോ ചെയ്യുന്നില്ല , ക്ലാസിലെ ചില ആൺ കുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത് ." ഫാത്തിമ നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ ? "

ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് !

തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ .

Similar Posts