Kerala
കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം
Kerala

കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം

Web Desk
|
12 Dec 2022 1:28 AM GMT

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികളാണ് നാല് മാസം നീണ്ട് നില്‍ക്കുന്ന ബിനാലെയിൽ പ്രദർശിപ്പിക്കുക

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കമാകും. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകിട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികളാണ് നാല് മാസം നീണ്ട് നില്‍ക്കുന്ന ബിനാലെയിൽ പ്രദർശിപ്പിക്കുക.


2018 ന് ശേഷം ആദ്യമായാണ് കൊച്ചി മുസിരിസ് ബിനാലെ നടക്കുന്നത്. 'നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും' എന്ന പ്രമേയത്തില്‍ 14 വേദികളിലായാണ് പ്രദര്‍ശനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുക. സ്റ്റുഡന്‍സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്നിവയും ബിനാലെയുടെ ഭാഗമാകും. വിവിധ സാംസ്കാരിക പരിപാടികളും ഇതോടൊപ്പം നടക്കും. ബിനാലെ ഏറ്റവും ഒടുവിലായി നടന്ന 2018ല്‍ ആറുലക്ഷം പേരാണ് കലാസ്വാദനത്തിനായി എത്തിയത്. ഇത്തവണ അതില്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ബിനാലെയുടെ ടിക്കറ്റുകള്‍ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് 50ഉം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 100ഉം മറ്റുള്ളവര്‍ക്ക് 150ഉം രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയാണ് നിരക്ക്.

Similar Posts