Kerala
Kerala
പിഴയില്ലാത്ത വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തുക കുറക്കുന്നത് പരിഗണിക്കും
|15 Nov 2023 2:36 PM GMT
എ.ഐ.കാമറ സ്ഥാപിച്ച ശേഷം അപകട മരണനിരക്ക് കുറഞ്ഞെന്ന് ഗതാഗത വകുപ്പ് മന്ത്രി
തിരുവനന്തപുരം: വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തുക കുറക്കുന്നത് പരിഗണിക്കും. ജി.ഐ കൗൺസിൽ , ഇൻഷുറൻസ് കമ്പനികൾ എന്നിവരുമായി ഗതാഗത മന്ത്രി ആന്‍റണി രാജു നടത്തിയ ചർച്ചയിലാണ് ധാരണ. സർക്കാരിന്റെ ശിപാർശ പരിഗണിക്കാമെന്ന് കമ്പനികൾ സമ്മതിച്ചു.
ഗതാഗത വകുപ്പ് മുന്നോട്ട് വച്ച ശിപാർശകൾ
1. പിഴയില്ലാത്ത വാഹനങ്ങളുടെ ഇൻഷുറൻസ് തുക കുറക്കുക
2. പിഴയുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകാതിരിക്കുക
3. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകരുത്
4. എഫ്.ഐ.ആർ നൽകുന്നത് വേഗത്തിലാക്കുക
ജനറൽ ഇൻഷുറൻസ് കൗൺസിൽ സെക്രട്ടറി ജനറൽ ഇന്ദ്രജീത്ത് സിങ്ങ്, വിവിധ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ എന്നിവരുമായിട്ടാണ് ഗതാഗത മന്ത്രി ചർച്ച നടത്തിയത്. എ.ഐ.കാമറ സ്ഥാപിച്ച ശേഷം അപകട മരണനിരക്ക് കുറഞ്ഞെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.