'അഡൽറ്റ് ഒൺലി' സെക്ഷനുമായി വിമാനകമ്പനി
|ടർക്കിഷ്-ഡച്ച് കമ്പനിയായ കോറെൻഡൺ എയർ ലൈൻസാണ് പുതിയ പദ്ധതിയുമായി രംഗത്തുവന്നത്
വിമാനത്തിൽ 'അഡൽറ്റ് ഒൺലി' സെക്ഷൻ അവതരപ്പിക്കാനൊരുങ്ങി വിമാനകമ്പനി. ടർക്കിഷ്-ഡച്ച് കമ്പനിയായ കോറെൻഡൺ എയർ ലൈൻസാണ് പുതിയ പദ്ധതിയുമായി രംഗത്തുവന്നത്. 16 വയസിന് മുകളിലുള്ളവർക്കാണ് 'അഡൽറ്റ് ഒൺലി' സെക്ഷൻ അനുവദിക്കുക. നവംബർ മുതലാണ് ഈ സേവനം ആരംഭിക്കുക. ആംസ്റ്റർഡാമിൽനിന്ന് ഡച്ച് കരീബിയൻ ദ്വീപായ കുരകാവോയിലേക്കാണ് ആദ്യം ഈ സേവനം ലഭ്യമാക്കുക.
കുട്ടികളുടെ ശബ്ദങ്ങളും മറ്റും ഇല്ലാതെ വിമാനത്തിൽ സ്വസ്ഥമായി ഇരിക്കാനും ജോലി ചെയ്യാനും മറ്റും അവസരമൊരുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂട്ടികൾക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്നവർക്കാണ് ഈ സീറ്റുകൾ ഒരുക്കുക. വിമാനത്തിലെ മറ്റു ഭാഗവുമായി വേർത്തിരിച്ചാണ് ഈ സെക്ഷനിലെ സീറ്റുകൾ ഒരുക്കുന്നത്. ഇതിൽ തന്നെ മുൻവശത്തെ ഒമ്പത് സീറ്റുകൾ മറ്റുള്ളവയേക്കാൾ വലിപ്പത്തിലും വിശാലതയിലുമാണ് ഒരുക്കുന്നത്. 'അഡൽറ്റ് ഒൺലി' സെക്ഷനിലെ സീറ്റുകൾക്ക് 49 ഡോളർ അധികം നൽകേണ്ടി വരും. അതേസമയം വലിപ്പം കൂടിയ പ്രത്യേക സീറ്റുകൾക്ക് 108 ഡോളർ അധികം നൽകേണ്ടി വരും.