കാലടി സര്‍വകലാശാലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണവുമായി എ.ഐ.എസ്.എഫ്
|കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് വിജിലന്‍സിന് പരാതി നല്കി
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപിച്ച് എ.ഐ.എസ്.എഫ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് വിജിലന്‍സിന് പരാതി നല്കി.
ലാംഗ്വേജ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് , ലൈബ്രറി എന്നിവിടങ്ങളിലാണ് ഒരു വര്‍ഷം മുന്‍പ് മൂന്ന് ലിഫ്റ്റുകള്‍ സ്ഥാപിച്ചത്. ഉദ്ഘാടനം കഴിഞ്ഞതുമുതല്‍ ലിഫ്റ്റ് കേടാകാന്‍ തുടങ്ങി. അകത്ത് കയറിയാല്‍ പുറത്തിറങ്ങാനാകുമോ എന്നു പോലും ഉറപ്പില്ലാത്ത ലിഫ്റ്റുകളാണ് എല്ലാം. സമാനമാണ് സര്‍വകലാശാലയിലെ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും കാര്യം. കെട്ടിടങ്ങളില്‍ ചിലത് പണി തീര്‍ന്നതിന് പിന്നാലെ പൊളിഞ്ഞുവീഴാന്‍ തുടങ്ങി. ഓഡിറ്റോറിയം അടക്കമുള്ള കെട്ടിടങ്ങളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ഡോ. ധര്മരാജന് എടാട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന കാലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് എ.ഐ.എസ്.എഫ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.