Kerala
കൊല്ലം എസ്.എൻ കോളേജ് ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് വൈകുന്നതായി എ.ഐ.എസ്.എഫ്
Kerala

കൊല്ലം എസ്.എൻ കോളേജ് ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് വൈകുന്നതായി എ.ഐ.എസ്.എഫ്

Web Desk
|
10 Dec 2022 1:29 AM GMT

ആക്രമണം ഉണ്ടായ ദിവസത്തെ കോളേജ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടു

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ആക്രമണത്തിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അറസ്റ്റ് വൈകുന്നതായി എ.ഐ.എസ്.എഫ് . ആക്രമണം ഉണ്ടായ ദിവസത്തെ കോളേജ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടു. എന്നാൽ കോളജിലെ ലഹരി മാഫിയയെ തടഞ്ഞതാണ് സംഘർഷത്തിന് കാരണമാക്കിയതെന്ന് എസ്.എഫ്.ഐ ജില്ലാ നേതൃത്വം പറയുന്നു .

എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പതിനാല് എ.ഐ.എസ്.എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത് . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി നിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് .ആക്രമണത്തിൽ 25 എസ്.എഫ്‌.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തെങ്കിലും മൂന്നു പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത് . അക്രമത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാത്തതിൽ എ.ഐ.എസ്.എഫ് ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട് . എന്നാൽ കാമ്പസിലെ ലഹരി മാഫിയയ്‌ക്കെതിരെ പ്രതികരിച്ചതിനാലാണ് സംഘർഷം ഉണ്ടായതെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നു .

സംഘർഷത്തിൽ പൊലീസ് നോക്കുകുത്തി ആയപ്പോൾ കോളേജ് മാനേജ്മെന്‍റും എസ്.എഫ്‌.ഐ പ്രവർത്തകരെ സംരക്ഷിക്കുകയാണെന്ന് എ.ഐ.എസ്.എഫ് ജില്ലാ നേതൃത്വം പറയുന്നു . ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലം കോർപറേഷൻ യോഗം സി.പി.ഐ പ്രതിനിധികൾ ബഹിഷ്‌ക്കരിച് പ്രതിഷേധം അറിയിച്ചിരുന്നു . എന്നാൽ സി.പി.എം-സി.പി.ഐ ജില്ലാ നേതൃത്വം അക്രമത്തിൽ മൗനം പാലിക്കുകയാണ് . ഇതിൽ ഇരുവിഭാഗം വിദ്യാർഥി സംഘടനകൾക്കും അതൃപ്തിയുണ്ട് .



Similar Posts