Kerala
AITUC against state Finance Minister KN Balagopal
Kerala

'സപ്ലൈകോയെന്ന് കേൾക്കുമ്പോൾ ധനമന്ത്രിക്ക് വിറയൽ'; വിമർശനവുമായി എഐടിയുസി

Web Desk
|
4 Dec 2023 7:57 AM GMT

"ധനവകുപ്പിന് സപ്ലൈക്കോയോട് ചിറ്റമ്മനയമാണ്, ഒരാഴ്ച കൂടി കഴിഞ്ഞാൽ സപ്ലൈക്കോ കാലിയാകും"

സംസ്ഥാന സർക്കാരിനെയും ധനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് എ.ഐ.ടി.യു.സി. സപ്ലൈക്കോയെന്ന് കേൾക്കുമ്പോൾ ധനമന്ത്രിക്ക് വിറയലാണെന്ന് എ.ഐ.ടി.യു.സി വൈസ് പ്രസിഡന്റ് പി രാജു കുറ്റപ്പെടുത്തി. പണം അനുവദിക്കാത്തിന് പിന്നിൽ ഹിജൻ അജണ്ടയാണെന്ന വിമർശനവും ഉയർന്നു. സപ്ലൈക്കോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹ സമരത്തിലായിരുന്നു വിമർശനം.

സപ്ലൈകോയെ സംരക്ഷിക്കുക, നൽകാനുള്ള കുടിശിക അടിയന്തരമായി നൽകുക, പതിമൂന്നിന സബ്‌സീഡി സാധനങ്ങൾ ലഭ്യമാക്കുക, പൊതുമേഖല സ്ഥാപനമായി സപ്ലൈകോയെ നിലനിർത്തുക ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് സപ്ലൈക്കോ എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറിയറ്റ് പടിക്കൽ സത്യഗ്രഹ സമരം നടത്തിയത്. ധനകാര്യവകുപ്പിനെതിരെ രൂക്ഷ വിമർശനം സമരത്തിനിടെ ഉയർന്നു. സപ്ലൈക്കോയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ധനവകുപ്പാണെന്ന് പി രാജു ആരോപിച്ചു.

"ധനവകുപ്പിന് സപ്ലൈക്കോയോട് ചിറ്റമ്മനയമാണ്. ഒരാഴ്ച കൂടി കഴിഞ്ഞാൽ സപ്ലൈക്കോ കാലിയാകും. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയിലേക്ക് പോകുന്ന സാഹചര്യമാണ്. മറ്റെന്തിനും ഏതിനും പണം കണ്ടെത്തുന്ന ധനവകുപ്പ് സപ്ലൈക്കോയ്ക്ക് പണം നൽകാത്തതെന്തെന്നറിയണം"പി രാജു കൂട്ടിച്ചേർത്തു

ആളുകൾ സപ്ലൈക്കോയിൽ എത്തി ജീവനക്കാരെ ചീത്ത വിളിക്കുന്നുവെന്നായിരുന്നു എഐടിയുസി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രന്റെ പ്രതികരണം

Similar Posts