Kerala
ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിൻ്റെ അന്തസത്ത മനസിലാക്കാൻ കഴിയാത്ത ഒരാൾക്കൂട്ടം മാത്രമായി എസ് എഫ് ഐ അധ:പതിച്ചു:എ ഐ വൈ എഫ്
Kerala

ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിൻ്റെ അന്തസത്ത മനസിലാക്കാൻ കഴിയാത്ത ഒരാൾക്കൂട്ടം മാത്രമായി എസ് എഫ് ഐ അധ:പതിച്ചു:എ ഐ വൈ എഫ്

Web Desk
|
22 Oct 2021 4:30 PM GMT

പുരോഗമനവും ജനാധിപത്യവും പ്രസംഗിക്കുന്ന എസ് എഫ് ഐ പെൺകുട്ടികളെ പോലും കടന്നാക്രമിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്

ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിൻ്റെ അന്തസത്ത മനസിലാക്കാൻ കഴിയാത്ത ഒരാൾക്കൂട്ടം മാത്രമായി എസ് എഫ് ഐ അധ:പതിച്ചു വെന്ന് എ ഐ വൈ എഫ്. എം ജി യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള എ ഐ എസ് എഫ് നേതാക്കൾക്ക് നേരെ ഉണ്ടായ എസ് എഫ് ഐ അക്രമം പ്രതിഷേധാർഹമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി നിമിഷാ രാജുവിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ശാരീരികമായി അക്രമിക്കുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കള്‍ എഐഎസ്എഫ് നേതാക്കളെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിൻ്റെ അന്തസത്ത മനസിലാക്കാൻ കഴിയാത്ത ഒരാൾക്കൂട്ടം മാത്രമായി എസ് എഫ് ഐ അധ:പതിച്ചതിൻ്റെ തെളിവാണ് ഈ സംഭവം. എ.ഐ.വൈ.എഫ് കൂട്ടിച്ചേര്‍ത്തു.

പുരോഗമനവും ജനാധിപത്യവും പ്രസംഗിക്കുന്ന എസ്എ.ഫ്ഐ. പെൺകുട്ടികളെ പോലും കടന്നാക്രമിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്. അക്രമകാരികളായ ആൾക്കൂട്ടം മാത്രമായി മാറി തീരുന്ന എസ് എഫ് ഐ ക്ക് ഇടതുപക്ഷം എന്നത് ഒരു ലേബൽ മാത്രമാകുകയാണ്. ഈ അക്രമത്തെ തള്ളി പറയാനും കുറ്റക്കാരായവരെ സംഘടനയിൽ നിന്നും പുറത്താക്കാനും തയ്യാറാവാത്തെ ഇതിനെ ന്യായീകരിക്കുന്ന സമീപനം തിരുത്താൻ എസ്.എഫ് ഐ നേതൃത്വം തയ്യാറാവണം.മനുഷ്യത്വരഹിതമായ ഈ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Tags :
Similar Posts