Kerala
Kerala
മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ട 10 കുടുംബങ്ങൾക്ക് എ.ഐ.വൈ.എഫ് വീട് നിർമിച്ചു നൽകും
|1 Aug 2024 2:40 PM GMT
സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജുകൾക്കൊപ്പം തന്നെ വീട് നിർമാണവും പൂർത്തീകരിക്കുമെന്നും എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു.
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുമെന്ന് എ.ഐ.വൈ.എഫ്. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടിൽ ഉണ്ടായിട്ടുള്ളത്. ഈ പ്രകൃതിദുരന്തം ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും തകർത്തിരിക്കുകയാണ്. സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജുകൾക്കൊപ്പം തന്നെ വീട് നിർമാണവും പൂർത്തീകരിക്കുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി ജിസ്മോനും പറഞ്ഞു.