Kerala
Ajayan
Kerala

കളമശ്ശേരിയിൽ ജപ്തി നടപടി നേരിട്ട അജയനും കുടുംബവും ഇന്ന് എസ്‍ബിഐ അധികൃതരെ കാണും

Web Desk
|
25 Oct 2024 1:16 AM GMT

മന്ത്രി പി.രാജീവിന്‍റെ ഇടപെടലിനെ തുടർന്നാണ് ബാങ്ക് ചർച്ചയ്ക്ക് തയ്യാറായത്

കൊച്ചി: കളമശ്ശേരിയിൽ ജപ്തി നടപടി നേരിട്ട അജയനും കുടുംബവും ഇന്ന് എസ്‍ബിഐ അധികൃതരെ കാണും. 40 ലക്ഷം രൂപ നൽകിയാൽ നടപടികൾ അവസാനിപ്പിക്കാം എന്നാണ് എസ്‍ബിഐ ഉദ്യോഗസ്ഥർ നൽകിയിക്കുന്ന ഉറപ്പ്. മന്ത്രി പി.രാജീവിന്‍റെ ഇടപെടലിനെ തുടർന്നാണ് ബാങ്ക് ചർച്ചയ്ക്ക് തയ്യാറായത്.

വീട്ടിൽ ആളില്ലാത്ത നേരത്ത് ബാങ്ക് അധികൃതർ എത്തി ജപ്തി നടപടികൾ പൂർത്തിയാക്കി മടങ്ങിയതിന് തുടർന്ന് പെരുവഴിയിലായിരുന്നു അജയനും കുടുംബവും. വീട്ടിൽ കയറി വസ്ത്രങ്ങൾ പോലും എടുക്കാൻ ഇവർക്ക് സാധിക്കാതെ വന്നു. എസ്‍ബിഐ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നേരിട്ട അനുഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി പി രാജീവ് സംഭവത്തിൽ ഇടപെട്ടത്. 50 ലക്ഷം രൂപ അടയ്ക്കാനാണ് നേരത്ത ബാങ്ക് അധികൃതർ അജയനോട് ആവശ്യപ്പെട്ടിരുന്നത്. ഒറ്റത്തവണ സെറ്റില്‍മെന്‍റിന്‍റെ ഭാഗമായി 40 ലക്ഷം രൂപ നൽകിയാൽ നടപടികൾ അവസാനിപ്പിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. മൂന്നുമാസത്തിനകം തുക അടയ്ക്കണം. എന്നാൽ ആറുമാസത്തെ സമയം നൽകണമെന്നാണ് അജയനും കുടുംബത്തിനും ബാങ്ക് അധികൃതരോട് അഭ്യർഥിക്കുന്നത്.

27 ലക്ഷം രൂപയാണ് അജയൻ എസ്‍ബിഐ വൈറ്റില ബ്രാഞ്ചിൽ നിന്നും ലോൺ എടുത്തിരുന്നത്. 14 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. വിദേശത്തായിരുന്ന അജയന് കോവിഡ് സാഹചര്യത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടു. ഇതോടെയാണ് ലോൺ തിരിച്ചടവ് മുടങ്ങിയത്.



Similar Posts