Kerala
മതത്തിന്റെ പേരിൽ കോൺഗ്രസ് ജനങ്ങളെ വിഭജിക്കാറില്ല; ആന്റണിയെ പിന്തുണച്ച് കെ. സുധാകരൻ
Kerala

'മതത്തിന്റെ പേരിൽ കോൺഗ്രസ് ജനങ്ങളെ വിഭജിക്കാറില്ല'; ആന്റണിയെ പിന്തുണച്ച് കെ. സുധാകരൻ

Web Desk
|
30 Dec 2022 1:54 PM GMT

ആചാരങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്താൻ തങ്ങൾക്ക് സാധ്യമല്ലെന്നും സുധാകരൻ പറഞ്ഞു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമർശത്തെ പിന്തുണച്ച് കെ. സുധാകരൻ. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. ആചാരങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്താൻ തങ്ങൾക്ക് സാധ്യമല്ലെന്നും സുധാകരൻ പറഞ്ഞു.

'മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ'', ഇതായിരുന്നു കോൺഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെ എ.കെ. ആന്റണി പറഞ്ഞത്.

Similar Posts