Kerala
ak balan
Kerala

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് അൻവറിന്‍റെ പ്രതീക്ഷ; എ.കെ ബാലൻ

Web Desk
|
9 Oct 2024 5:55 AM GMT

തെളിവുകൾ നൽകാനില്ലാത്തത് കൊണ്ടാണ് അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്ന് അൻവർ പറയുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് പി.വി അൻവറിന്‍റെ പ്രതീക്ഷയെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. തെളിവുകൾ നൽകാനില്ലാത്തത് കൊണ്ടാണ് അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്ന് അൻവർ പറയുന്നത്. ഗവർണർക്കോ കോടതിയിലോ എഴുതി തയ്യാറാക്കിയ ഒരു പരാതി നൽകാൻ അൻവറിന് ധൈര്യമുണ്ടോ എന്നും ബാലൻ ചോദിച്ചു.

സിപിഎമ്മിനെതിരെ വലതുപക്ഷ സഖ്യം വിപുലപ്പെടുത്താനാണ് അൻവർ ശ്രമിക്കുന്നതെന്ന് സിപിഎം പി ബി അംഗം എ വിജയരാഘവൻ പറഞ്ഞു. ഗവർണർ വലതുപക്ഷ പ്രചാരകനാണ്. കേരളത്തെ തകർക്കാനാണ് അൻവർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം മാധ്യമപ്രവർത്തകർക്കെതിരായ തന്‍റെ ആരോപണം വിജയരാഘവൻ ആവർത്തിച്ചു. നല്ല വസ്ത്രം ധരിച്ച് കളവു പറഞ്ഞാൽ വിശ്വാസ്യത കൂടുമെന്ന ഗവേഷണമുണ്ട്. കളവ് കുറച്ചു മാധ്യമപ്രവർത്തനം നടത്തണം. വാക്കുകൾ എങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്ന് പരിശോധിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.


Related Tags :
Similar Posts