"യുവതിയുടെ അച്ഛനെ വിളിച്ചിരുന്നു"; മീഡിയവൺ വാർത്ത സ്ഥിരീകരിച്ച് മന്ത്രി
|കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായി അച്ഛന്‍ നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു.
മീഡിയവണ്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണം സ്ഥിരീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍. പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടന്നറിഞ്ഞപ്പോള്‍ ഇടപെട്ടതാണ്. സത്രീപീഡനമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ല. പ്രശ്‌നം ഏതുതരത്തില്‍ പരിഹരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ശ്രമിച്ചതായാണ് ആരോപണം. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകൾക്കെതിരെയുള്ള പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ.
കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായി അച്ഛന്‍ മീഡിയവണിനോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ആദ്യം പരാതിപ്പെട്ടെങ്കിലും, നടപടിയൊന്നും ഇല്ലാത്തതിനാലാണ് പൊലീസില്‍ പരാതിയുമായി ചെന്നത്. എന്നാല്‍ അവിടെയും ഫലമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പരാതി പിന്‍വലിക്കാന്‍ മന്ത്രി ഇടപെടുകയായിരുന്നെന്നും അച്ഛന്‍ പറയുന്നു.