Kerala
akash thillankeri, kaapa, arrested

ആകാശ് തില്ലങ്കേരി

Kerala

'വേണ്ടേ... മതിയായില്ലേ...'? മാധ്യമപ്രവർത്തകരോട് ആകാശ് തില്ലങ്കേരി

Web Desk
|
28 Feb 2023 11:07 AM GMT

ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയായിരുന്നു അറസ്റ്റ്

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കഴിഞ്ഞ ദിവസമാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. പുലർച്ചെ നാലുമണിയോടെ ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ജയിലിലേക്ക് കൊണ്ടുപോവുന്ന ആകാശിനോട് അറസ്റ്റിൽ രാഷ്ട്രീയമുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'വേണ്ടേ... മതിയായില്ലേ.. ' എന്ന് മാത്രമായിരുന്നു അകാശിന്റെ മറുപടി. ചോദ്യം ആവർത്തിച്ചെങ്കിലും മറ്റു മറുപടിയൊന്നും പറയാതെ ആകാശ് ജയിലിനുള്ളിലേക്ക് പോയി.

ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയായിരുന്നു അറസ്റ്റ്. ഇതോടെ ഇരുവർക്കും 6 മാസത്തേക്ക് കരുതൽ തടങ്കലിൽ കഴിയേണ്ടിവരും. രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളാണ് ആകാശിനെതിരെയുള്ളത് ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകളുണ്ട്.

ഇന്നലെ വൈകിട്ടാണ് ആകാശിനെയും കൂട്ടാളി ജിജോയെയും മുഴക്കുന്നു പൊലീസ് കസ്റ്റ്ഡിയിൽ എടുത്തത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശിന്റെ ജാമ്യം റദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ അടുത്ത ബുധനാഴ്ച നേരിട്ട് ഹാജരാകാൻ കോടതി ആകാശിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പൊലീസിന്റെ പുതിയ നീക്കം.

ഷുഹൈബ് വധക്കേസിൽ ആകാശിന്റെ വെളിപ്പെടുത്തൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് ആകാശിനെ പൂട്ടാൻ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തതെന്നാണ് സൂചന. രാത്രി പേരാവൂർ താലൂക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം മട്ടന്നൂർ മജിസ്റ്റേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കിയ ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Similar Posts