Kerala
യുഎപിഎ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും
Kerala

യുഎപിഎ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും

Web Desk
|
6 Dec 2021 3:46 AM GMT

മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു ഇരുവരും

യു.എ.പി.എ വിഷയത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനും താഹയും.ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റന്നെ മുഖ്യമന്ത്രിയുടെ പരാമർശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ഇരുവരും മീഡിയവണിനോട് പറഞ്ഞു. അതിന് ശേഷം ജയിലുദ്യോഗസ്ഥര്‍ മോശമായി പെരുമാറി. സുഹൃത്തുക്കളേയും ബന്ധുക്കളേയും വേട്ടയാടി. ജയിലിൽ കടുത്ത പീഡനമാണ് നേരിട്ടതെന്നും അലനും താഹയും പറഞ്ഞു

യു.എ.പി എ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ പാർട്ടി തുറന്ന് കാണിക്കപ്പെട്ടുവെന്ന് അലനും താഹയും അഭിപ്രായപ്പെട്ടു. തങ്ങളെ കേൾക്കാതെയാണ് പാർട്ടി പുറത്താക്കിയത്. കേസിൽ തന്നെ മാപ്പുസാക്ഷിയാക്കാൻ സമ്മർദമുണ്ടായതായി അലൻ പറഞ്ഞു. ഇതിനായി ജയിൽ മാറ്റി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അലൻ പറഞ്ഞു. സമ്മര്‍ദമുണ്ടെന്ന് അലന്‍ കോടതിയില്‍ പറഞ്ഞ ശേഷം തങ്ങൾക്കെതിരെ പുതിയ കേസെടുത്തെന്ന് ത്വാഹ ഫസലും പറഞ്ഞു. കോവിഡ് സാഹചര്യം പറഞ്ഞ് ഏകാന്ത തടവിന്റെ കാലാവധി കൂട്ടി .



Summary : Alan and Taha say the CPM has double standards on the UAPA issue

Similar Posts