പാവപ്പെട്ടവനു വേണ്ടി ഇപ്പോൾ അരമനയിൽ നിന്നും അച്ചൻമാർ റോഡിലേക്ക് ഇറങ്ങിയല്ലോ; വഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി അലന്‍സിയര്‍
|മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം: വിഴിഞ്ഞം സമരം നീട്ടിക്കൊണ്ടു പോകുന്നത് ഇടത് പക്ഷ സർക്കാരിന് ഭൂഷണമല്ലെന്ന് നടന്‍ അലന്‍സിയര്‍. നന്മയുടെ പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം ഈ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും നടന്‍ പറഞ്ഞു. മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരം അദാനിക്കല്ല തീരവാസികൾക്കുള്ളതാണ്. ആദ്യത്തെ കല്ലിടലിൽ നിശബ്ദരായവർ ഇപ്പോൾ വെയിലത്ത് ഇറങ്ങിയത് സന്തോഷമുണ്ട്. പാവപ്പെട്ടവന് വേണ്ടി ഇപ്പോൾ അരമനയിൽ നിന്നും അച്ചൻമാർ റോഡിലേക്ക് ഇറങ്ങിയല്ലോ. രാഷ്ട്രീയക്കാരുടെ വർഷങ്ങളായുള്ള ആസൂത്രണമാണ് ഇപ്പോൾ അദാനിക്ക് വേണ്ടി കല്ല് കൊണ്ട് പൊയ്കൊണ്ടിരിക്കുന്നത്. അദാനിയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയോടെയാണ് അദാനിയും അംബാനിയും ഇവിടെ വളർന്ന് കൊണ്ടിരിക്കുന്നു. എല്ലാവരുടെയും ഉള്ളിലും ജാതി. പിന്നാക്കക്കാരനും മുന്നാക്കക്കാരനും എന്ന ജാതി വ്യവസ്ഥ ഇന്നും ഉണ്ട്. ബി.ജെ.പിക്ക് മാത്രമല്ല കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ജാതിയുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു.
അതേസമയം സമരം ഇന്ന് നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കടലിലും കരയിലുമായിട്ടാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ബാരിക്കേഡ് മറികടന്ന് പദ്ധതി പ്രദേശത്ത് കുടിൽ കെട്ടി പ്രതിഷേധിക്കുമെന്ന് സമരക്കാർ പറഞ്ഞു.