വീണ്ടും മഴഭീതി: അച്ചൻകോവിലാർ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം
|താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.
കേരളത്തില്‍ വീണ്ടും മഴ ഭീതി. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടി. അച്ചൻകോവിലാർ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നല്കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.
പത്തനംതിട്ട കൊക്കാത്തോട് വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്ത് രാത്രി മുഴുവൻ കനത്ത മഴ പെയ്തു. ഒരേക്കർ ഭാഗത്ത് നാല് വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു.
കോട്ടയം കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡ് തകർന്നു
കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലുണ്ടായി. വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. ആളപായമില്ല. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.