അബ്ദുന്നാസിർ മഅ്ദനി: സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് വിദ്യാർത്ഥി സംഗമം
|ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന ഇരയായ മഅ്ദനിയുടെ ജീവൻ അപകടത്തിലാണെന്ന് സംഗമം ചൂണ്ടിക്കാട്ടി
അലിഗഢ്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിലെ ഇളവിനായി സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അലിഗഢ് മുസ്‍ലിം സർവകലാശാലയിൽ വിദ്യാർത്ഥി സംഗമം. ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണാ തടവില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പരിചരണത്തിനും മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായും സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് എസ്.ഐ.ഒ എ.എം.യു സംഘടിപ്പിച്ച പ്രതിഷേധസംഗമം ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് പ്രസിഡന്‍റ് നിദാൽ സിറാജ് നേതൃത്വം നൽകി. സാമൂഹിക പ്രവര്‍ത്തകന്‍ റാസിഖ് റഹീം, മജീദ് നദ്‌വി എന്നിവരും സംബന്ധിച്ചു. ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന ഇരയായ മഅ്ദനിയുടെ ജീവൻ അപകടത്തിലാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. മഅ്ദനിക്ക് വിദ്യാര്‍ത്ഥികള്‍ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
Summary: Students staged a protest meet at Aligarh Muslim University demanding immediate intervention of the Kerala state government for relaxation of the bail conditions of PDP Chairman Abdul Nasir Maudany