Kerala
എന്തിനിത്ര കഷ്ടപ്പെട്ട് എ പ്ലസ് നേടി?;  ഫുള്‍ എ പ്ലസ് നേടിയവർ രണ്ടാംഘട്ട അലോട്ട്‌മെന്റിലും പുറത്ത്‌
Kerala

'എന്തിനിത്ര കഷ്ടപ്പെട്ട് എ പ്ലസ് നേടി?'; ഫുള്‍ എ പ്ലസ് നേടിയവർ രണ്ടാംഘട്ട അലോട്ട്‌മെന്റിലും പുറത്ത്‌

Web Desk
|
25 Jun 2023 4:49 AM GMT

മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചവർക്കും മലബാറിൽ പ്ലസ് വൺ സീറ്റ് ലഭിച്ചില്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: പ്ലസ് വൺസീറ്റ് ക്ഷാമം അനുഭവിക്കുന്ന മലബാർ ജില്ലകളിൽ രണ്ടാം അലോട്ട്മെന്റിലും എല്ലാവിഷയത്തിലും എപ്ലസ് നേടിയ നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിച്ചില്ല. ആദ്യ അലോട്ട്മെന്ററിൽ സീറ്റ് ലഭിക്കാത്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹയ അഷ്റഫും കയ്യൂർ താഴെ ചൊവ്വ സ്വദേശി സഞ്ജന ക്കും ഇത്തവണയും സീറ്റ് ലഭിക്കാത്തതിന്റെ വേദനയിലാണ്. വിവിധ ജില്ലകളിലായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും + 1 പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നത്.

10 സ്കൂളുകൾ ഓപ്ഷനായി നൽകിയിട്ടും രണ്ടാം അലോട്ട്മെന്റിലും കണ്ണൂർ താഴെ തെരു സ്വദേശി നിമ പ്രവീണിന് പ്രവേശനം ലഭിച്ചില്ല. എപ്ലസ് നേടിയിട്ട് കാര്യമെന്തൊണ് നിമ ചോദിക്കുന്നത്.

'കലോത്സവത്തിന് പോയി സംസ്ഥാനതലത്തിൽ എ ഗ്രേഡുണ്ട്. ട്രയൽ അലോട്ട്‌മെന്റിലും ആദ്യത്തെ അലോട്ട്‌മെന്റിലും രണ്ടാമത്തെ അലോട്ട്‌മെന്റിലും സീറ്റ് ലഭിച്ചില്ല. ഇത്രയും കഷ്ടപ്പെട്ട് പഠിച്ചും ഗ്രേസ് മാർക്ക് കിട്ടിയിട്ടും ഒരു കാര്യമുണ്ടായില്ല. എന്നേക്കാൾ കുറവ് ഗ്രേഡുള്ളവർക്ക് സീറ്റ് ലഭിച്ചു'. സീറ്റ് കിട്ടാത്തതിൽ നല്ല നിരാശയുണ്ടെന്നും നിമ മീഡിയവണിനോട് പറഞ്ഞു.

അതേസമയം, മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചവർക്കും മലബാറിൽ പ്ലസ് വൺ സീറ്റ് ലഭിച്ചില്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ് കുറവ് കണക്കെടുത്ത് നടപടിയെടുക്കും. പ്രവേശനം തുടങ്ങി രണ്ടാഴ്ചക്കകം പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.


Similar Posts