ആറു തവണയെങ്കിലും സി.പി.എം എന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്: കെ. സുധാകരന്‍
|'ഇതെല്ലാം പ്ലാൻ ചെയ്ത ആളുകളെല്ലാം ഇന്ന് സി.പി.എമ്മിലേയും സർക്കാരിലേയും ഉന്നതരാണ്'
തിരുവനന്തപുരം: ആറു തവണയെങ്കിലും സി.പി.എം തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തനിക്കായി കത്തിരാകിയവർ ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനാൽ ഒരൊറ്റ കേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
'ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരുന്ന ജി ശക്തിധരന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ കെ. സുധാകരനെ വധിക്കാൻ ഗുഢാലോചന നടത്തിയിരുന്നു എന്ന ആരോപണം ഉന്നയിച്ചിരുന്നു. അതിന് തുടർച്ചയായാണ് സുധാകരന്റെ പ്രസ്താവന. പയ്യന്നൂർ, താഴെ ചൊവ്വ, മേലേ ചൊവ്വ, മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് നേരിട്ടുള്ള വധശ്രമങ്ങളാണ് ഉണ്ടായത്. സഹപ്രവർത്തകരുടെ സമയോജിത ഇടപെടലും സി.പി.എമ്മിലെ ചില രഹസ്യ സഹായവും കാരണമാണ് അന്നെല്ലാം രക്ഷപ്പെട്ടത്. കെ. സുധാകരൻ വിശദീകരിച്ചു. എന്നാൽ സാക്ഷികളെ സ്വാധീനിച്ചതിനാൽ കേസിൽ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല. അന്ന് ഇതെല്ലാം പ്ലാൻ ചെയ്ത ആളുകളെല്ലാം ഇന്ന് സി.പി.എമ്മിലേയും സർക്കാരിലേയും ഉന്നതരാണ്'. സുധാകരൻ ആരോപിച്ചു.