Kerala
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തെളിവ്‌; പി ജയരാജനെതിരായ ഗൂഢാലോചന തെളിഞ്ഞെന്ന് എം.വി ജയരാജൻ
Kerala

'കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തെളിവ്‌'; പി ജയരാജനെതിരായ ഗൂഢാലോചന തെളിഞ്ഞെന്ന് എം.വി ജയരാജൻ

Web Desk
|
29 Dec 2022 4:13 PM GMT

ടിപി ഹരീന്ദ്രന്റെ ആരോപണം കോൺഗ്രസിനെയും ലീഗിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ടെന്നും ജയരാജൻ

പി ജയരാജനെ കള്ളക്കേസിൽ കുടുക്കാൻ ഗൂഡാലോചന നടന്നു എന്നതിന്റെ തെളിവാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ടിപി ഹരീന്ദ്രന്റെ ആരോപണം കോൺഗ്രസിനെയും ലീഗിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ടെന്നും പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസിന് ശുപാർശ ചെയ്യാൻ ഹരീന്ദ്രന് എന്തവകാശമാണുള്ളതെന്നും എം.വി ജയരാജൻ ചോദിച്ചു.

"യുഡിഎഫ് ഭരിക്കുന്ന കാലത്ത് ഹരീന്ദ്രൻ ഒരു തരത്തിലും പൊലീസിനെ സഹായിക്കേണ്ട കാര്യമില്ല. ഏതെങ്കിലും ഉദ്യോദതലത്തിലിരുന്ന ആളല്ല ഹരീന്ദ്രൻ.അതുകൊണ്ടു തന്നെ ആരോപണങ്ങളിൽ ദുരൂഹതയുണ്ട്. അതന്വേഷിക്കണം. സിപിഎമ്മിന് വിഷയത്തിൽ ഒരങ്കലാപ്പുമില്ല". ജയരാജൻ പറഞ്ഞു


Similar Posts