Kerala
Kerala
കോഴ ആരോപണം: അന്വേഷണം നടത്തേണ്ട വിഷയം- ആരിഫ് മുഹമ്മദ് ഖാൻ
|25 Oct 2024 9:22 AM GMT
ആരോഗ്യ സർവകലാശാല വിസി നിയമനം ചട്ടവിരുദ്ധമെങ്കിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്നും ഗവർണർ
തിരുവനന്തപുരം: എംഎൽഎമാരെ കോഴ കൊടുത്ത് വാങ്ങാൻ ശ്രമിച്ചുവെന്നത് അന്വേഷണം നടത്തേണ്ട വിഷയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ അന്വേഷണം നടത്തേണ്ടത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ കുന്നുമലിനെ നിയമിച്ചത് ചട്ടവിരുദ്ധമെങ്കിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്നും പെരുമാറ്റ ചട്ട ലംഘനമാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും ഗവർണർ വ്യക്തമാക്കി. കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർ വേണ്ട എന്നാണോ സർക്കാർ വാദമെന്നും ഗവർണർ ചോദിച്ചു.
അതേസമയം വിദ്യാഭ്യാസ രംഗത്തെയും കാവിവൽക്കരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. കോടതി വിധി കാറ്റിൽ പറത്തി ആർഎസ്എസിന് ഇഷ്ടമുള്ളവരെ മാത്രം സർവകലാശാലയിൽ നിയമിക്കുന്നുവെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി.