Kerala
Alleged gold smuggling; Shashi Tharoor MPs personal staff was questioned and released,latest news
Kerala

സ്വർണ്ണക്കടത്ത് ആരോപണം; ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

Web Desk
|
30 May 2024 1:11 PM GMT

സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതിനിടെ പിടിയിലായ ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് ശിവകുമാർ പ്രസാദിനെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. സ്വർണം ബാങ്കോക്കിൽ നിന്ന് ഡൽഹിയിലെത്തിച്ച യുപി ഗോരക്പൂർ സ്വദേശി ധർമ്മേന്ദ്ര ധാറിനെതിരെ മാത്രമാണ് കേസ്.

ദൂബെയിൽ നിന്ന് സ്വർണം വാങ്ങാനെത്തിയതാണ് തരൂർ എം.പിയുടെ താത്കാലിക സ്റ്റാഫ് ശിവകുമാർ പ്രസാദെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ധർമ്മേന്ദ്ര ധാറിനെ ചോദ്യം ചെയ്ത ശേഷമാണ് ശിവകുമാറിനെ പിടികൂടിയത്. 35 ലക്ഷം വിലവരുന്ന സ്വർണ്ണ ചെയിനാണ് കൊണ്ടുവന്നത്. എംപിമാരുടെ സ്റ്റാഫിന് നൽകുന്ന പ്രത്യേക വിമാനത്തവള പാസ് ഉപയോഗിച്ചാണ് ശിവകുമാർ വിമാനത്താവളത്തിനകത്ത് പ്രവേശിച്ചത്.

വൃക്കരോഗിയായതിനാൽ ശിവകുമാറിനെ താൽക്കാലികമായി സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നുവെന്നും സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്നും ശശി തരൂർ പ്രതികരിച്ചു. ഇൻഡ്യ സഖ്യകക്ഷികൾ സ്വർണ്ണക്കടത്തിലും സഖ്യമായെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പരിഹസിച്ചിരുന്നു.




Similar Posts