കേരള ചിക്കൻ ഇറച്ചിക്കോഴി വില്പനയിൽ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ആരോപണം
|കേരള ചിക്കനിൽ ഒഴികെ മറ്റെല്ലാവരും വിൽക്കുന്ന ഇറച്ചി കോഴികളിൽ ഹോർമോൺ ഉണ്ടെന്ന പ്രചാരണം വില്പനയിൽ ഇടിവുണ്ടാക്കിയെന്ന് സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു
കേരള ചിക്കൻ ഇറച്ചിക്കോഴി വില്പനയിൽ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രെഡേഴ്സ് സമിതി. കേരള ചിക്കനിൽ ഒഴികെ മറ്റെല്ലാവരും വിൽക്കുന്ന ഇറച്ചി കോഴികളിൽ ഹോർമോൺ ഉണ്ടെന്ന പ്രചാരണം വില്പനയിൽ ഇടിവുണ്ടാക്കിയെന്ന് സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു. കോഴി കർഷകർക്ക് എല്ലാവർക്കും സബ്സിഡി അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സർക്കാർ അംഗീകൃത ഇറച്ചിക്കോഴി വില്പനക്കാർ എന്ന നിലയിൽ കേരള ചിക്കൻ അനാവശ്യ പ്രചാരണങ്ങൾ നടത്തുന്നുവെന്നാണ് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രെഡേഴ്സ് സമിതി ആരോപിക്കുന്നത്. ഇറച്ചിക്കോഴികളിൽ ഹോർമോൺ ഉണ്ടെന്ന തരത്തിലുള്ള പ്രചാരണം ഒരു വിഭാഗം ആളുകളെ ഇറച്ചി വാങ്ങുന്നതിൽ നിന്ന് പിൻ തിരിപ്പിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി ടി.എസ് പ്രമോദ് പറഞ്ഞു. കുടുംബശ്രീ ചിക്കന് നൽകുന്ന സബ്സിഡി എല്ലാ കർഷകർക്കും നൽകുക, കോഴി വളർത്തൽ കൃഷിയായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് സംഘടന നിവേദനം നൽകി.