'ഒറ്റക്കല്ല റിപ്പോർട്ട് തയ്യാറാക്കിയത്': കെ-റെയിലിന് അലോക് വർമ്മയുടെ മറുപടി
|2019 ൽ അലോക് വര്‍മ സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് അബദ്ധങ്ങള്‍ നിറഞ്ഞതായിരുന്നെന്നാണ് കെ-റെയിൽ ആരോപണം.
തിരുവനന്തപുരം: കെ-റെയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സിസ്ട്രയുടെ മുന്‍ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ അലോക് കുമാര്‍ വര്‍മ. 2019 ൽ അലോക് വര്‍മ സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് അബദ്ധങ്ങള്‍ നിറഞ്ഞതായിരുന്നെന്നാണ് കെ-റെയിൽ ആരോപണം.
താൻ ഒറ്റയ്ക്ക് അല്ല റിപ്പോർട്ട് തയ്യാറാക്കിയത്. പല തവണ കെ-റെയിൽ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. കരട് റിപ്പോര്‍ട്ട് സമർപ്പിക്കുന്നതിന് മുൻപ് ട്രാൻസ്പോർട്ട് സെക്രട്ടറിയുമായും രണ്ട് തവണ ചർച്ച നടത്തി.
റെയിൽവെ ബോർഡ് സ്റ്റാൻഡേർഡ് ഗേജിന് അംഗീകാരം നൽകി എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ബ്രോഡ് ഗേജ് ലൈൻ മാറ്റാൻ കെ-റെയിൽ നിർദ്ദേശിച്ചതെന്നും അലോക് വർമ്മ കുറ്റപ്പെടുത്തി. തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് കെ-റെയിൽ പ്രചരിപ്പിക്കുന്നതെന്നും അലോക് വർമ്മ പ്രസ്താവനയിൽ അറിയിച്ചു.
ആദ്യ സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ചത് അലോക് വർമയുടെ നേതൃത്വത്തിലായിരുന്നു. അലോക് വർമയുടെ റിപ്പോർട്ടിൽ നിറയെ അബദ്ധങ്ങളായിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയ ശേഷമാണു സിസ്ട്ര രണ്ടാമത്തെ റിപ്പോർട്ട് തയാറാക്കിയതെന്നുമുള്ള കെ റെയിലിന്റെ വാദത്തിനാണു മറുപടി.