അലോക് വർമ്മ പിന്മാറുന്നു: സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ
|സംവാദം നടത്തേണ്ടത് കെ-റെയിൽ അല്ല സർക്കാരാണെന്ന് അലോക് വർമ ചൂണ്ടിക്കാട്ടുന്നു
തിരുവനന്തപുരം: സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ. സംവാദത്തിൽ നിന്ന് അലോക് വർമ പിന്മാറുന്നു. സംവാദം നടത്തേണ്ടത് കെ-റെയിൽ അല്ല സർക്കാരാണെന്ന് അലോക് വർമ ചൂണ്ടിക്കാട്ടുന്നു.
ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധിയോ കത്ത് അയക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇന്ന് ഉച്ചക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കത്തിൽ പറയുന്നു. ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വർമയ്ക്ക് അതൃപ്തിയുണ്ട്.
സംവാദം നടത്തുന്നത് സർക്കാരാണെന്നായിരുന്നു നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. സർക്കാർ നടത്തുന്ന പരിപാടിയായതിനാലാണ് സംവാദത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ തന്നെ ക്ഷണിച്ചത് കെ-റെയിലാണെന്നും ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാൻ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമർശം. ഇത് ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് ഉച്ചക്കുള്ളിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിൽവർ ലൈൻ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം.
More To Watch:
Summary-Alok Varma to not participate in K Rail debate