മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ദുരിതം തുടരുകയാണ്
|തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്
കൊച്ചി:സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതം തുടരുകയാണ്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. എറണാകുളം എടവനക്കാട് ജനകീയ സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ പൂർണമായിരുന്നു.
കണ്ണൂർ ചാല സ്വദേശി സുധീഷ് ആണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്.ഇന്നലെ രാത്രി വീട്ടിലേക്ക് പോകും വഴി വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണതെന്നാണ് സംശയം. ഇന്ന് പുലർച്ചെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.പാലക്കാട് കരിമ്പുഴ യിൽ മരം വീണ് ഒമ്പത് സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല.കടൽക്ഷോഭം രൂക്ഷമായ എറണാകുളം എടവനക്കാട് ജനകീയ സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ പൂർണമായിരുന്നു.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചർച്ച പരാജയപ്പെട്ടു.അടിയന്തര നടപടിപോലും എടുക്കാതെ പ്രശ്നപരിഹാരം നീളുകയാണെന്ന് സമരസമിതി ആരോപിച്ചു.തൃശ്ശൂർ ജില്ലയിലെ തീരദേശങ്ങളില്‍ തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമങ്ങളിൽ നിരവധി വീടുകളിലാണ് വെള്ളം കയറി നാശങ്ങൾ സംഭവിച്ചത്.
ചാവക്കാട് മേഖലയിൽ ആണ് പ്രശ്നം രൂക്ഷമായി തുടരുന്നത്.പാപ്പാളി , ഗണേശമംഗലം , ബീച്ചുകളിൽ നിരവധി വീടുകളില്‍ വെളളം കയറി.