Kerala
ആലുവ പീഡനം ആസൂത്രിതം; കുട്ടിയെ പ്രതി നേരത്തേ കണ്ടുവച്ചിരുന്നെന്ന് പൊലീസ്
Kerala

ആലുവ പീഡനം ആസൂത്രിതം; കുട്ടിയെ പ്രതി നേരത്തേ കണ്ടുവച്ചിരുന്നെന്ന് പൊലീസ്

Web Desk
|
8 Sep 2023 3:04 PM GMT

പ്രതി ക്രിസ്റ്റില്‍ രാജിന്റെ പേരിൽ പെരുമ്പാവൂരിൽ മറ്റൊരു പോക്സോ കേസുണ്ട്.

ആലുവ: ആലുവയിൽ ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്. കുട്ടിയെ പ്രതി നേരത്തേ ലക്ഷ്യമിട്ടിരുന്നു. കുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുൻപും ഇയാൾ വീട്ടിലെത്തിയിരുന്നു എന്നും പൊലീസ് പറഞ്ഞു. പ്രതി ക്രിസ്റ്റില്‍ രാജിന്റെ പേരിൽ പെരുമ്പാവൂരിൽ പോക്സോ കേസുണ്ടെന്നും പൊലീസ്. പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടികളോട് ലൈംഗിക വൈകൃതമുള്ളയാളാണ് പ്രതിയെന്നും മോഷണവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് ക്രിസ്റ്റൽ വീട്ടിലെത്തിയതെന്നും പൊലീസ് അറിയിച്ചു.

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു. കുഞ്ഞുമായി പ്രതി നടന്നു പോകുന്നത് കണ്ട അയൽവാസി നടത്തിയ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. വീടിന് സമീപത്തെ പാടശേഖരത്തിൽ ചോരയൊലിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്.


Similar Posts