Kerala
അമ്മ തലപ്പത്ത് സ്ത്രീകള്‍ വരണം: അമല പോൾ
Kerala

'അമ്മ' തലപ്പത്ത് സ്ത്രീകള്‍ വരണം: അമല പോൾ

Web Desk
|
31 Aug 2024 11:58 AM GMT

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയെന്ന് അമല പോൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയെന്ന് നടി അമല പോൾ. നീതിയുക്തമായ നടപടികൾ പ്രതീക്ഷിക്കുന്നുവെന്നും അമ്മ നേതൃത്വത്തിൽ സ്ത്രീകൾ വരുന്നതാണ് പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അമല പോൾ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ഡബ്ല്യുസിസി അടക്കം ഒരുപാട് സ്ത്രീകളുടെ പോരാട്ടത്തിൻ്റെ ഫലമാണിതെന്നും അവർ വലിയ രീതിയിൽ പ്രവർത്തിച്ചുവെന്നും അമല പോൾ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ സംഘടനകളുടെ മുന്നിലുണ്ടാവണമെന്നും അവർ മുന്നോട്ട് വരണമെന്നും അമല പോൾ പറഞ്ഞു.


Similar Posts