Kerala
Amazyinjan waste management, cm calls for meeting
Kerala

ആമയിഴഞ്ചാൻ മാലിന്യ പ്രശ്‌നം; അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

Web Desk
|
16 July 2024 7:22 AM GMT

ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ജോലികൾ കോർപ്പറേഷൻ വേഗത്തിലാക്കിയിട്ടുണ്ട്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം.

തദ്ദേശ, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം, റെയിൽവേ, ആരോഗ്യം, ജലവിഭവം തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരും എംഎൽഎമാരും മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. മാലിന്യനിർമാർജനത്തിൽ വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.

ഇതിനിടെ, മാലിന്യം അടിയുന്നതിൽ യാതൊരു പങ്കുമില്ലെന്ന് വിശദീകരിച്ച് റെയിൽവേ വീണ്ടും രംഗത്തെത്തി. മാലിന്യം കളയാൻ തങ്ങൾക്ക് കൃത്യമായ സംവിധാനങ്ങൾ ഉണ്ടെന്നാണ് റെയിൽവേയുടെ വിശദീകരണം.

അതേസമയം, ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ജോലികൾ കോർപ്പറേഷൻ വേഗത്തിലാക്കിയിട്ടുണ്ട്.ജോയിയുടെ മൃതദേഹം കണ്ടെത്തിയ തകരപ്പറമ്പ് അടക്കമുള്ള സ്ഥലങ്ങളിലാണ് കോർപ്പറേഷന്റെ ശുചീകരണം.

Similar Posts