Kerala
Kerala
അമ്പലപ്പുഴ സി.പി.എമ്മിൽ തർക്കം തുടരുന്നു; വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് പാർട്ടി വിട്ടു
|24 Oct 2023 7:43 AM GMT
ഹാരിസിനെ ഏരിയാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്.
ആലപ്പുഴ: അമ്പലപ്പുഴ സി.പി.എമ്മിൽ തർക്കം രൂക്ഷമാകുന്നു. വടക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി ബന്ധം ഉപേക്ഷിച്ചു. മുൻ ഏരിയാ കമ്മിറ്റി അംഗം കൂടിയായ എസ്. ഹാരിസ് ആണ് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് കുറിപ്പിട്ടത്.
ഹാരിസിനെ ഏരിയാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. മറ്റൊരു പഞ്ചായത്ത് മെമ്പറും ഹാരിസും തമ്മിൽ പാർട്ടി ഓഫീസിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനെ തുടർന്നായിരുന്നു പാർട്ടി നടപടിയെടുത്തത്. ഇത് ഏകപക്ഷീയമാണെന്നാണ് ഹാരിസിന്റെ ആരോപണം.