Kerala
chemical pollution in Periyar,, Periyar mass fish death, Case registered against the company Cee Jee Lubricant, Edayar, which dumped chemical waste in Periyar
Kerala

പെരിയാര്‍ മലിനീകരണത്തില്‍ അമിക്കസ്ക്യൂറിയും വിദഗ്ധ സമിതിയും ഇന്ന് പരിശോധന പുനരാരംഭിക്കും

Web Desk
|
10 July 2024 1:07 AM GMT

പെരിയാറില്‍ സ്ഥിരം നിരീക്ഷണ സംവിധാനം വേണമെന്നും വിദഗ്ധ സമിതി പരിശോധന തുടരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു

കൊച്ചി: പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും വിദഗ്ധ സമിതിയും ഇന്ന് പരിശോധന പുനരാരംഭിക്കും. പെരിയാറിലേക്ക് മലിനവസ്തുക്കളും മലിനജലവും തള്ളിവിടുന്ന വ്യവസായശാലകളെ കണ്ടെത്താനും കര്‍ശന നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

പെരിയാറില്‍ സ്ഥിരം നിരീക്ഷണ സംവിധാനം വേണമെന്നും വിദഗ്ധ സമിതി പരിശോധന തുടരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് പരിശോധന പുനരാരംഭിക്കുന്നത്. വിദഗ്ധ സമിതിക്കൊപ്പം ഹൈക്കോടതിയില്‍‍ പരാതി ഉന്നയിച്ച വിവിധ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാമെന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Summary: The Kerala High Court-appointed amicus curiae and expert panel will resume the probe into the Periyar pollution case today

Similar Posts