Kerala
അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു
Kerala

അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു

ijas
|
26 April 2022 9:25 AM GMT

ബി.ജെ.പി പൊതുസമ്മേളനം, പട്ടിക ജാതി സംഗമം എന്നിവയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അമിത് ഷാ കേരളത്തില്‍ എത്താനിരുന്നത്

ദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന അമിത് ഷായുടെ കേരള സന്ദര്‍ശനം ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടി വെക്കുന്നതായാണ് ബി.ജെ.പി അറിയിച്ചത്. പുതിയ തിയതി ഉടന്‍ തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

ബി.ജെ.പി പൊതുസമ്മേളനം, പട്ടിക ജാതി സംഗമം എന്നിവയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അമിത് ഷാ കേരളത്തില്‍ എത്താനിരുന്നത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതഭീകരവാദം സംബന്ധിച്ച് അമിത് ഷായ്ക്ക് വിവരിച്ച് നല്‍കുമെന്നും സുരേന്ദ്രൻ പറ‍ഞ്ഞു. ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വവുമായും അമിത് ഷാ കൂടിക്കാഴ്ച തീരുമാനിച്ചിരുന്നു.

Amit Shah's visit to Kerala postponed

Similar Posts